പ്രാദേശികം

അപൂര്‍വ്വ കാഴ്ച ; വെട്ടാന്‍ വേണ്ടി മാറ്റിനിര്‍ത്തിയ ആട് ആറ്‌ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി

തൃശൂര്‍: മണലൂരില്‍ വെട്ടാന്‍ വേണ്ടി മാറ്റിനിര്‍ത്തിയ ആട് ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. ആറാം വാര്‍ഡ് ചിറമ്മല്‍ യാക്കോബ് ജോസഫിന്റെ ആടാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

നാല് ആണ്‍കുഞ്ഞുങ്ങള്‍ക്കും രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ക്കുമാണ് ജന്‍മം നല്‍കിയത്. അപൂര്‍വ കാഴ്ച കാണാന്‍ ജോസഫിന്റെ വീട്ടില്‍ നാട്ടുകാര്‍ എത്തുന്നുണ്ട്. മക്കളെ പരിപാലിക്കുന്നത് പോലെയാണ് ആട്ടിന്‍ കുട്ടികളെ ജോസഫ് പരിപാലിക്കുന്നത്.

Leave A Comment