അക്കിക്കാവിൽ നീരിൽ തളച്ച ആന ഇടഞ്ഞു
കുന്നംകുളം: അക്കിക്കാവില്‍ നീരില്‍ തളച്ച ആന അക്രമസക്തനായി. കൊല്ലത്ത് നിന്നും എഴുന്നള്ളിപ്പുകള്‍ക്കായി കൊണ്ടുവന്ന കൊമ്പന് മഹാദേവനാണ് അക്രമാസക്തനായത്. ചങ്ങലയും വടവും ഉപയോഗിച്ച് ആക്കിക്കാവ് പന്നിത്തടം റോഡിലെ റോയല്‍ എന്‍ജിനീയറിങ് കോളജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തളച്ചിരുന്ന കൊമ്പന് ഇന്ന് ഉച്ചയോടെ അക്രമാസക്തനാവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മരങ്ങളെല്ലാം പിഴുതെറിഞ്ഞു.കൂടുതല്‍ അക്രമാസക്തനായതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആദ്യ റൗണ്ട് മയക്ക് വെടി വച്ചു. ഇതോടെ കൊമ്പന് ശാന്തനായി. വിവരമറിഞ്ഞ് കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നേരിൽ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നീങ്ങിയത് അറിഞ്ഞ് അക്കിക്കാവ് ബൈപാസ് റോഡിൽ നിരവധി പേർ തടിച്ചുകൂടി. ഏറെനേരം ഈ റൂട്ടിൽ ഗതാഗത തടസവും ഉണ്ടായി.
Leave A Comment