പ്രാദേശികം

ഇ.കെ.ദിവാകരൻ പോറ്റി വിവർത്തന പുരസ്കാരം രവികുമാറിന് സമർപ്പിച്ചു

മാള: ഭാഷാപരമായ അധീശത്വത്തെ ചോദ്യം ചെയ്യുന്നതിന് സഹായിക്കുന്നു എന്നതും ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നു എന്നതുമാണ് പരിഭാഷയുടെ ക്രിയാത്മക വശമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ജനതയുടെ അഭിരുചികളെ നിർണ്ണയിക്കുന്നതിൽ പരിഭാഷക്ക് വലിയ പങ്കുണ്ട്. ഹിന്ദുത്വ ഇന്ത്യയെ നിർമ്മിക്കുന്നതിൽ പരിഭാഷയുടെ പങ്ക് കുറച്ചു കാ കാണാനാകില്ലെന്ന് മനസ്മൃതി, അർത്ഥശാസ്ത്രം, ഭഗവത് ഗീത എന്നിവയുടെ പരിഭാഷയെ അനുസ്മരിച്ച് സച്ചിദാനന്ദൻ പറഞ്ഞു. 
അതുകൊണ്ടുതന്നെ പരിഭാഷ ഒരു അരാഷ്ട്രീയ പ്രവർത്തനമല്ല. 

കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഇ.കെ.ദിവാകരൻ പോറ്റി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഇ.കെ.ദിവാകരൻ പോറ്റി വിവർത്തന സാഹിത്യ പുരസ്കാരം വി.രവികുമാറിന് സച്ചിദാനന്ദൻ സമർപ്പിച്ചു. ഓർമ്മയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പി.എൻ.ഗോപീകൃഷ്ണൻ ഗ്രാമികയുടെ വാർഷിക പ്രഭാഷണം നിർവ്വഹിച്ചു. തുമ്പൂർ ലോഹിതാക്ഷൻ അനുസ്മരണ പ്രസംഗം നടത്തി. ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷത വഹിച്ചു. വടക്കേടത്ത് പത്മനാഭൻ, ഇ.കെ.മോഹൻദാസ്, ഇ.കൃഷ്ണാനന്ദൻ എന്നിവർ സംസാരിച്ചു.

Leave A Comment