മാളയിൽ നിയന്ത്രണം വിട്ട സൈക്കിൾ കലുങ്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
മാള: നിയന്ത്രണം വിട്ട സൈക്കിൾ കലുങ്കിലിടിച്ചിറങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മാള കോൾ കുന്നിലാണ് ഇന്നലെ രാത്രിയോടെ അപകടം നടന്നത്. ജാർഖണ്ഡ് സ്വദേശി മുനീഷ് (27) ആണ് മരിച്ചത്. കലുങ്കിള്‍ തല ഇടിച്ചതിനെ തുടർന്ന് ചോര വാർന്നാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു.
രാത്രി ആയതിനാലും ശക്തമായ മഴയായതിനാലും അപകടം നടന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാള പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment