പ്രാദേശികം

മുത്രത്തിക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പറപ്പൂക്കര: മുത്രത്തിക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാടായിക്കോണം കാക്കനാട്ട് വീട്ടിൽ കുട്ടൻ്റെ മകൻ 50 വയസ്സുള്ള സുധീർ  ആണ് മരിച്ചത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം. 

വെള്ളിക്കുളങ്ങരയിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്നിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ സുധീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment