വഴിയോരക്കച്ചവടക്കാരന് മർദ്ധനം; മാളയിൽ 3 ബിജെപിക്കാർ അറസ്‌റ്റിൽ
മാള: ബിജെപിയുടെ പ്രചാരണ കാർഡ് പിടിക്കാൻ വിസമ്മതിച്ച വഴിയോരക്കച്ചവടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് ബിജെപി ക്കാരെ മാള പൊലീസ് അറസ്റ്റുചെയ്‌തു. പുളിയിലക്കുന്ന് കൂടത്തിങ്കൽ നിതിഷ് (31), വടമ വടക്കുംഭാഗം കാത്തോലി വൈശാഖ് (28), കൊമ്പടിഞ്ഞാമാക്കൽ കുരിശിങ്കൽ ജിൻസൺ എന്നിവരെയാണ് സിഐ സജിൻ ശശി, എസ്ഐ ചന്ദ്രശേഖരൻ, എസ്ഐ ഷാജൻ അഹ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. ടൗണിൽ കപ്പലണ്ടി കച്ചവടം നടത്തുന്ന മുഹമ്മദ് ഇല്യാസിനെയാണ് അഞ്ചംഗ ബിജെപി സംഘം ആക്രമിച്ചത്.
Leave A Comment