ശ്രീനാരായണപുരം കോതപറമ്പിൽ മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കോതപറമ്പിൽ മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു.കോതപറമ്പിൽ ദേശീയ പാതക്ക് കിഴക്ക് വശം പത്താം വാർഡിൽ അംബേദ്ക്കർ കോളനിയിലാണ് സംഭവം.
കോന്നംപറമ്പിൽ ഉണ്ണികൃഷ്ണൻ്റെ ഓട് മേഞ്ഞ വീടിൻ്റെ പിൻഭാഗമാണ് തകർന്നത്.
അയൽവാസിയായ പനങ്ങാട്ട് ഉണ്ണികൃഷ്ണൻ്റെ വീടിൻ്റെ ആസ്ബെസ് റ്റോസ് ഷീറ്റ് മേഞ്ഞ ഭാഗത്തും കേടുപാട് സംഭവിച്ചു.
വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഇവിടെ വീടിനോട് ചേർന്നു നിന്നിരുന്ന മാവാണ് കടപുഴകി വീണത്.
അപകടത്തിൽ ആർക്കും പരിക്കില്ല.
Leave A Comment