പുത്തന്‍ചിറ ക്ഷീര സമ്പര്‍ക്ക പരിപാടി ഒരുവിഭാഗം കര്‍ഷകര്‍ ബഹിഷ്കരിച്ചു
പുത്തന്‍ചിറ: വെള്ളാങ്ങല്ലൂര്‍ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുത്തന്‍ചിറ വടക്കും മുറി ക്ഷീര സംഘത്തില്‍ സംഘടിപ്പിച്ച ക്ഷീര സമ്പര്‍ക്ക പരിപാടി ഒരുവിഭാഗം കര്‍ഷകര്‍ ബഹിഷ്കരിച്ചു.ക്ഷീര കര്‍ഷകര്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരാതികള്‍ കേള്‍ക്കാനോ അധികൃതര്‍ അധികൃതര്‍ തയാറായില്ല എന്നാണ് ബഹിഷ്കരിച്ച കര്‍ഷകരുടെ പരാതി.ക്ഷീര കര്‍ഷകരെ അപമാനിച്ച് ഇറക്കി വിട്ട ക്ഷീര വികസന ഓഫീസര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ക്ഷീര കര്‍ഷകര്‍ സമ്പര്‍ക്ക പരിപാടി ബഹിഷ്കരിച്ചത്. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ കൂട്ടായ്മ പ്രസിഡന്‍റ് സാജു ചിറയത്ത്, സെക്രട്ടറി സുകുമാരന്‍ ഞാറ്റു വീട്ടില്‍, നാരായണന്‍ അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
Leave A Comment