പ്രാദേശികം

അഴീക്കോട് പുഴയിൽ അജ്ഞാത ജഡം കണ്ടെത്തി

കൊടുങ്ങല്ലൂർ: അഴീക്കോട് അഴിമുഖത്തിന് സമീപം പുഴയിൽ അജ്ഞാത ജഡം കണ്ടെത്തി.

അഴീക്കോട് പൂച്ചക്കടവ് പ്രദേശത്താണ് ഏകദേശം നാൽപ്പത് വയസിലധികം പ്രായം തോന്നിക്കുന്ന പുരുഷൻ്റെ ജഡം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് പുഴയിൽ ജഡം കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഴീക്കോട് പൊലീസ് മൃതദേഹം കരയിലെത്തിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment