പ്രാദേശികം

പുത്തൻചിറ വെള്ളൂരിൽ ഐ എൻ.ടി.യു.സി ഓഫിസ് തകർത്തു; ആക്രമിയുടെ ദൃശ്യങ്ങൾ പുറത്ത്

പുത്തൻചിറ: പുത്തൻചിറ വെള്ളൂർ ജംഗഷിനിലുള്ള ഐ എൻ ടി യു സി അടിച്ചു തകർത്ത നിലയിൽ. ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്.   ഓഫീസിലെ മേശ കുത്തിപൊളിച്ച് വലിച്ച് വാരി തകർത്ത് ഇട്ടിരിക്കുന്ന നിലയിലാണ്. 

രാത്രി 1.52 ന് ഒരാൾ ടോർച്ച് മായി വന്ന് 15 മിനിറ്റ് നേരം ഈ ഓഫിസിൽ കയറുകയും പിന്നീട് കിഴക്കോട്ട് നടന്ന് പോകുന്ന ദൃശ്യം തൊട്ടടുത്ത സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ജോപ്പി മങ്കിടിയാൻ മാള പോലിസിൽ പരാതി നൽകി.

ഇന്ന് വൈകിട്ട് 5.30 ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജോപ്പി മങ്കിടിയാൻ പറഞ്ഞു.

Leave A Comment