പരിശ്രമങ്ങള്‍ വിഫലം; ആന്‍ മരിയ മരണത്തിന് കീഴടങ്ങി
ഇടുക്കി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ആന്മരിയ ജോയ്(17) മരിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11:58നായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂണ്‍ ഒന്നിന് രാവിലെ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയഘാതമുണ്ടായത്. പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന് ഇടപെട്ടാണ് ആംബുലന്‍സ് അതിവേഗം കൊച്ചിയിലെത്തിക്കാന്‍ വഴിയൊരുക്കിയത്.
ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം ജൂലൈ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Leave A Comment