പ്രാദേശികം

പെരിങ്ങൽക്കുത്തിന് സമീപം കാരാന്തോട് ജീപ്പ് മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്

ചാലക്കുടി: കുരിയർകുട്ടി കോളനിയിൽ പെരിങ്ങൽക്കുത്തിന് സമീപം കാരാന്തോട് ജീപ്പ് മറിഞ്ഞ് 7പേർക്ക് പരിക്ക്. കുരിയാർകുട്ടി ആ ദിവാസി കോളനിയിലെ വിശ്വനാഥൻ, അരുണൻ, പൊന്നച്ചൻ, ഗിരീഷ്, സുരേഷ്, അംബിക, കൊങ്കി എന്നിവർക്കാണ് പരിക്കുപറ്റിയത്.

ഇതിൽ പൊന്നച്ചൻ, ഗിരീഷ്, അംബിക എന്നിവർക്കാണ് സാരമായി പരിക്കുള്ളത്. പൊരിങ്ങൽക്കുത്ത് കോളനിയിൽ മരിച്ച ഗീതയുടെ അടിയന്തര ചടങ്ങുകൾക്ക് വന്നവരാണ് അപകടത്തിൽ പെട്ടത്.

കാട്ടിൽ ഡ്യൂട്ടിക്ക് പോയിരുന്ന ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ രാജുമോൻ, സനൽകുമാർ, ഡ്രൈവർ ശ്രീകുമാർ എന്നിവർ ചേർന്ന് രക്ഷ പ്രവർത്തനം നടത്തി.

എല്ലാവരെയും കാട്ടിൽ നിന്നും 8 കിലോമീറ്റർ ഫോറെസ്റ്റ് ക്യാമ്പറിൽ വാഴച്ചാൽ എത്തിച്ചു. പിന്നീട് 108 ആംബുലെൻസിലാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നത്.

Leave A Comment