ആമകളെ കൈവശം വെച്ച കേസിൽ ജയിലിലായ സുരേഷിന് കോടതി ജാമ്യം
കൊടുങ്ങല്ലൂർ: ആമകളെ കൈവശം വെച്ച കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ജയിലിലായ നാടോടി, സുരേഷിന് കോടതി ജാമ്യം അനുവദിച്ചു. മതിലകം പൊക്ലായ് സ്വദേശി സുരേഷിന് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.മൂന്ന് ആമകളെ കൈവശം വെച്ചതിന് വന്യ ജീവി സംരക്ഷണ നിയമപ്രകാരം നേരത്തെ അറസ്റ്റിലായ സുരേഷ് എല്ലാമാസവും വെള്ളിക്കുളങ്ങര ഫോറസ്റ്റ് സ്റ്റേഷനിൽ ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂൺ 13ന് വീണ്ടും അറസ്റ്റിലാകുകയായിരുന്നു. ഗൃഹനാഥൻ ജയിലിലായതിനെ തുടർന്ന് നാടോടി കുടുംബത്തിൻ്റെ ദയനീയാവസ്ഥ ചർച്ചയായി. ഇതിനിടയിലാണ് കോടതി സുരേഷിന് ജാമ്യം അനുവദിച്ചത്.
സുരേഷിൻ്റെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഗണിച്ച് കോടതി ആൾ ജാമ്യം അനുവദിക്കുകയായിരുന്നു. സുരേഷിന് വേണ്ടി അഡ്വ.പി.എച്ച് മഹേഷ് ഹാജരായി.
Leave A Comment