പ്രാദേശികം

കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി യുഡിഎഫിനെ പിന്തുണച്ചു;എൽഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം: കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി.

ബിജെപി- 5, കേരള കോണ്‍ഗ്രസ്- 3 എന്നതാണ് കക്ഷിനില. കേരള കോണ്‍ഗ്രസ് (എം) - നാലും സിപിഎമ്മിന്  മൂന്ന്  എന്നതാണ് എല്‍ഡിഎഫ് കക്ഷിനില.

ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് . എല്‍ഡിഎഫിനു വേണ്ടി മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.

Leave A Comment