ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി; പാലരുവിക്ക് അങ്കമാലിയില്‍ സ്റ്റോപ്പ്
അങ്കമാലി: പതിനായിരത്തോളം സീസണ് ടിക്കറ്റുകാര്‍ യാത്ര ചെയ്യുന്ന അങ്കമാലി റെയില്‍വേ സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്ക് ഒരു പരിധിവരെ സമയാസമയങ്ങളില്‍ ട്രെയിന്‍ ഉണ്ടെങ്കിലും തൃശൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ കുറവാണ്. അതിന് ആശ്വാസമായാണ് ഏറെ കാലത്തിനു ശേഷം പാലരുവി എക്സ്പ്രസിന് അങ്കമാലിയിൽ സ്റ്റോപ്പ് അനുവദിച്ചത്.
16791 തിരുന്നല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് രാവിലെ 9.18 നും തിരിച്ച്, 16792 പാലക്കാട്-തിരുന്നല്‍വേലി വൈകിട്ട് 5.51 നുമാണ് ഇതിലൂടെ കടന്നുപോകുന്നത്. രാവിലെ 7.30 നു ശേഷം തൃശൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുവാന്‍ മാര്ഗ്ഗമില്ലാത്തിടത്താണ് ആശ്വാസമായി തിരുന്നല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ് ലഭിച്ചത്.
രാവിലെ 7.30 കഴിഞ്ഞാല്‍ പിന്നീട് മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ് തൃശൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഉണ്ടായിരുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണോവിനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചതെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു.
Leave A Comment