പൊയ്യയിൽ കുറുക്കന്റെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്
മാള: കുറുക്കന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയിൽ. പൊയ്യ പുളിപ്പറമ്പ് സ്വദേശി താണിക്കൽ ഗോപിക്കാണ് കുറുക്കന്റെ ആക്രമണം ഏറ്റത്.
ഇന്നലെ വൈകീട്ട് ആറരയോടെ വീട്ടുമുറ്റത്ത് നിന്നിരുന്ന ഗോപിയെ കുറുക്കൻ ആക്രമിക്കുകയായിരുന്നു. മുറ്റത്തേക്ക് പാഞ്ഞുവന്ന കുറുക്കനെ ഓടിക്കാനുള്ള ശ്രമത്തിനിടെ കുറുക്കൻ ഗോപിയുടെ മുഖത്ത് കടിക്കുകയായിരുന്നു എന്നാണ് വിവരം.
പരിക്കേറ്റ ഗോപിയെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
പൊയ്യ പുളിപ്പറമ്പ് പ്രദേശത്ത് ഏറെ കാലമായി കുറുക്കന്മാരുടെയും കുറുനരികളുടെയും ശല്ല്യം വർധിച്ചു വരുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്. അധികൃതർ ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Leave A Comment