സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ അജ്ഞാത മൃതദേഹം
കുന്ദംകുളം: കാണിപ്പയൂരില്‍ കിണറ്റില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. കുന്ദംകുളം തൃശൂര്‍ റോഡിലെ കാണിപ്പയൂരില്‍ പമ്പ് ഹൗസിന് പുറകുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെ പറമ്പിന്റെ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് സ്ഥലം കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുന്ദംകുളം പോലീസും അഗ്നിശമന സേനാങ്കങ്ങളും സംഭവസ്തലതെത്തി മൃതദേഹം പുറത്തെടുത്തു. ഉദ്ധേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന ആളുടെതാണ് മൃതദേഹം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Leave A Comment