പ്രാദേശികം

മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമം; പൊലിസില്‍ ഏൽപ്പിച്ച് നാട്ടുകാർ

പാലക്കാട്: കല്ലടിക്കോട് മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ജങ്ഷന് സമീപം വാഹനം നിര്‍ത്തിയ ഡ്രൈവര്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയുമായിരുന്നു. 

അമിതമായി മദ്യപിച്ച ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തി. ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വീഴുന്നതായും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Leave A Comment