പ്രാദേശികം

കൊടുങ്ങല്ലൂർ നഗരത്തിൽ വൈദ്യുതി പോസ്റ്റിന് തീപിടിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിൽ വൈദ്യുതി പോസ്റ്റിന് തീപിടിച്ചു.

വടക്കെ നടയിൽ ഗേൾസ് സ്കൂളിന് മുൻവശമുള്ള വൈദ്യുതി പോസ്റ്റിലെ ടെർമിനൽ ബോക്സിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തെ തുടർന്ന് വൈദ്യുതി കേബിളുകൾ കത്തിനശിച്ചു. ഏകദേശം അര മണിക്കൂറാലധികം സമയം തീ കത്തി നിന്നു. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാർ എത്തി തകരാർ പരിഹരിച്ചു.

തീപിടുത്തത്തെ തുടർന്ന് നഗരത്തിൽ അൽപ്പസമയം വൈദ്യുതി വിതരണം തടസപ്പെട്ടു.

Leave A Comment