പ്രാദേശികം

കൊമ്പിടിഞ്ഞാമാക്കലില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആളൂര്‍: ഇരുചക്ര വാഹന യാത്രക്കിടെ കൊമ്പിടിഞ്ഞാമാക്കലില്‍ വെച്ച് മരത്തിന്റെ ശിഖരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആളൂർ ചെമ്പോത്ത് പറമ്പിൽ സാദിക് ഭാര്യ ബീന(46) യാണ് മരിച്ചത്.ഇക്കഴിഞ്ഞ 20 നായിരുന്നു അപകടം നടന്നത്. തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് ആറുമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

Leave A Comment