പ്രാദേശികം

കെട്ടിട നിർമ്മാണത്തിനിടെ മുകളിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പൊയ്യ: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് നിര്‍മ്മാണ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍      (46) ആണ് മരിച്ചത്. 

ചൊവ്വാഴ്ച്ച രാവിലെയാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ കിഴക്കേപള്ളിയ്ക്ക് എതിര്‍വശത്തായി മണവാളന്‍ സ്മിജോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടന്നുവന്നിരുന്ന കടമുറികളുടെ നിര്‍മ്മാണത്തിനിടെ ഒന്നാം നിലയുടെ മുകളില്‍ നിന്നും വിപിന്‍ താഴെയ്ക്ക് വീണത്. തെട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ് ഗുരുതര പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു. 

മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. വിപിന്റെ ഭാര്യ നിഷ.മകള്‍ അഞ്ജന. 

Leave A Comment