എസ്.എൻ.പുരം പൊരിബസാറിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
മതിലകം: ദേശീയപാതയിൽ ശ്രീനാരായണപുരം പൊരിബസാറിൽ സ്കൂട്ടർ റോഡിൽ തെന്നി വീണ് യാത്രക്കാരൻ ബസിടിച്ച് മരിച്ചു. എറിയാട് മാടവന പാമ്പിനേഴത്ത് സിക്കന്തറാ (60) ണ് മരിച്ചത്. ഇന്ന് വൈകീട്ട് പൊരിബസാർ സെൻ്ററിന് സമീപമായിരുന്നു അപകടം.പുനർനിർമ്മാണം നടക്കുന്ന ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ സിക്കന്തറിൻ്റെ സ്കൂട്ടർ തെന്നി വീഴുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സിക്കന്തറിൻ്റെ ദേഹത്ത് പിറകെ വന്ന കെ.എസ്.ആർ.ടി.സി ബസിടിക്കുകയായിരുന്നു .
ഉടൻ തന്നെ സാന്ത്വനം ആംബുലൻസ് പ്രവർത്തകർ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
Leave A Comment