ഇടി മിന്നലിൽ വീടുകൾക്ക് കേട്പാട് പററി
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പൊരി ബസാറിലാണ് ഇന്നലെ രാത്രി മഴയെ തുടർന്ന്ഉണ്ടായ ഇടിമിന്നലിലാണ് വീടുകൾക്കും വീട്ട് ഉപകരണങ്ങൾക്കും കേടപാട് സംഭവിച്ചത്. പൊരി ബസാർ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന മൊയ്തീൻ എടച്ചാലിലിൻ്റെ വീട്ടിലെ ഉപകരണങ്ങളാണ് ഇത്തരത്തിൽ നശിച്ചുപോയത്. രാത്രിയിലുണ്ടായ ഇടിമിന്നലിൽ ഒരു തീഗോളം ജനൽ ഗ്ലാസിൽ വന്നിടിച്ചാണ് ഗ്ലാസ് പൊട്ടിച്ചിതറിയത്. ഭയാനകമായ അന്തരീക്ഷത്തിൽ മോട്ടോർ , ഫാൻ, ലൈറ്റുകൾ, മതിലിന്റെ കരിങ്കല്ല് ഫൗണ്ടേഷൻ എന്നിവക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.സംസ്ഥാന ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡണ്ടും പൊതു പ്രവർത്തകനുമാണ് മൊയ്തീൻ എടച്ചാൽ. അടുത്ത വീട്ടുകാരായ കാട്ടു പറമ്പിൽ മുഹമ്മദ് ഹാഷിം, ചാണാശ്ശേരി ചന്ദ്ര ബോസ്, ചാണാശ്ശേരി ഗൗതമൻ എന്നിവരുടെ വീട്ടിലെ ലൈറ്റുകൾക്കും മറ്റു ഉപകരണങ്ങർക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Leave A Comment