പ്രാദേശികം

ചായക്കടയില്‍ അനധികൃത മദ്യകച്ചവടം നടത്തിയയാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ചായകടയിൽ അനധികൃത മദ്യകച്ചവടം നടത്തിയയാൾ അറസ്റ്റിൽ. മേത്തല വയലമ്പത്തുള്ള ചായകടയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് വിൽപന നടത്തി വന്ന മേത്തല വയലമ്പം കാര്യാട്ട് വീട്ടിൽ ഷാജിയാണ് അറസ്റ്റിലായത്. 

ഇയാൾ മദ്യകച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ കശ്യപൻ, ആൻറണി ജിംബിൾ, ജിഎഎസ്ഐ രാജൻ, സിപിഒ ജാക്സൻ, ശ്രീകല എന്നിവർ നടത്തിയ പരിശോധനയിലാണ് വിൽപന നടത്തുന്നതിനായി സംഭരിച്ചു വച്ചിരുന്ന നാലര ലിറ്ററോളം മദ്യം പിടികൂടിയത്.  

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Leave A Comment