അഴീക്കോട് മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂർ: അഴീക്കോട് കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. അയിരൂർ മഹാവിഷ്ണു എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളി അഴീക്കോട് കാരേക്കാട്ട് സന്തോഷാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ മത്സ്യ ബന്ധനത്തിനിടയിൽ ആര്യക്കാരനായി നിന്ന് വലയെറിഞ്ഞിരുന്ന സന്തോഷ് അമരത്ത് നിന്നും വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment