മാളയിൽ കാറിന് മുകളിലേക്ക് ഇലക്ട്രിക് കമ്പികൾ പൊട്ടിവീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
മാള: മാള കോട്ടമുറി കവലയിൽ ഇലക്ട്രിക് കമ്പികൾ കാറിന് മുകളിലേക്ക് പൊട്ടിവീണു. ദുരന്തം വഴിമാറിയത് തലനാരിഴക്ക്. വൈകീട്ട് 5.25 ഓടെ മംഗളം റിപ്പോർട്ടർ സി ജെ സിജുവിൻ്റെ വാഹനത്തിന് മുകളിലെക്ക് ആണ് വൈദ്യുതി കമ്പികൾ പൊട്ടിവീണത്, വാഹനത്തിൽ കരിഞ്ഞ പാടുകളും ഉരഞ്ഞ പാടുകളും ഉണ്ടെങ്കിലും യാത്രികൻ അപകടമില്ലാതെ രക്ഷപെട്ടു. മൂന്ന് ഇലട്രിക്ക് കമ്പികളാണ് വലിയ ശബ്ദത്തോടെയും തീപ്പൊരിയോടെയും പൊട്ടിവീണത്. പിന്നീട് ഇദ്ദേഹം തന്നെ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിക്കു കയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം കോട്ടമുറിയിൽ ഗതാഗത തടസം നേരിട്ടു.
Leave A Comment