പ്രാദേശികം

നവ കേരള സദസ്സിന് പറവൂര്‍ നഗരസഭ 1 ലക്ഷം നല്‍കും; ഭരണസമിതി നിര്‍ദേശം തള്ളി സെക്രട്ടറി

പറവൂര്‍: നവകേരള സദസ്സിന് പണം നൽകാൻ നേരത്തെയെടുത്ത തീരുമാനം പറവൂർ മുൻസിപ്പാലിറ്റി റദ്ദാക്കിയെങ്കിലും പണം അനുവദിച്ച് സെക്രട്ടറി  ചെക്കില്‍ ഒപ്പിട്ടു. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നൽകണമെന്ന നിലപാടിൽ  സെക്രട്ടറി ഉറച്ചു നിന്നു.

എതിർപ്പുമായി യു.ഡി എഫ് ഭരണ സമിതി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.
റദ്ദാക്കിയ ഇന്നത്തെ തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്ന്  സെക്രട്ടറി വ്യക്തമാക്കി.
തുടര്‍ന്നാണ് അദ്ദേഹം ചെക്കില്‍ ഒപ്പിട്ടത്.

Leave A Comment