പുതുക്കാട് കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു
പുതുക്കാട്: പുതുക്കാട് കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാട്ടുമല രാമൻമഠത്തിൽ സുന്ദരാജ് ഭാര്യ 64 വയസുള്ള റാണി ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊടകരയിൽ നിന്ന് ഭർത്താവിനോടൊപ്പം പുതുക്കാട്ടേക്ക് ബസിൽ വരുന്നതിനിടെ നന്തിക്കരയിൽ വെച്ച് റാണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ ബസുമായി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുൻപേ മരണം സംഭവിച്ചു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment