പ്രാദേശികം

H എടുക്കുന്നതിനിടെ കാറിൽ കുഴഞ്ഞുവീണു; ഡ്രൈവിങ് ടെസ്റ്റിനിടെ 72കാരന്‍ മരിച്ചു

കണ്ണൂര്‍:  ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുമ്പുറംചാല്‍ സ്വദേശി ജോസ് ആണ് മരിച്ചത്. 72 വയസായിരുന്നു. ഉടന്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇന്ന് രാവിലെ ഇരിട്ടി എരുമത്തടത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസറ്റ് നടത്തുന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. എച്ച് എടുക്കുന്നതിനിടെ അവസാനഭാഗത്ത് എത്തിയപ്പോഴാണ് ജോസ് കാറില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അവിടെയുള്ള മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും ടെസ്റ്റിന് എത്തിയവരും പ്രഥമ ശുശ്രൂഷ നല്‍കി. അതിന് പിന്നാലെ സമീപത്തെ  ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

Leave A Comment