പ്രാദേശികം

പി എസ് സുബിതന്‍, സി പി പ്രദീപ്, പി എസ് തുഷാര്‍; സി ഒ എ മാള മേഖലക്ക് പുതിയ അമരക്കാര്‍

മാള: സി ഒ എ മാള മേഖലക്ക് പുതിയ അമരക്കാര്‍. പി എസ് സുബിതനാണ് പ്രസിഡണ്ട്. സി പി പ്രദീപിനെ സെക്രട്ടറിയായും പി എസ് തുഷാറിനെ ട്രഷറര്‍ ആയും ഇന്ന് നടന്ന മേഖല സമ്മേളനം തെരഞ്ഞെടുത്തു.

ചെറുകിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയാണ് കോര്‍പ്പറെറ്റുകളെ നിലംപരിശാക്കാനുള്ള കവചമെന്നു  തെളിയിച്ച സംഘടനയാണ് സി ഒ എ എന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.വിരാജൻ മാള സി ഒ എ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു.. 

കേബിള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ കേരളാ വിഷന്‍ ഇന്ത്യയിലെ ഒന്നാം നിരയിലേക്ക് എത്തിയത് ഒറ്റക്കെട്ടായി നിന്നതിന്‍റെ ഉദാഹരണമാണെന്ന് സി ഒ എ എന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.വിരാജൻ ചൂണ്ടിക്കാട്ടി.

മേഖല പ്രസിഡന്റ് എം.ബി.രാജു അദ്ധ്യക്ഷത വഹിച്ചു. പി.എൽ. ജോണി, പി.എസ്.സുബിതൻ, കെ.എ തോമസ്, പി.ആന്റണി എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

കെ.സി.സി എൽ എംഡി പി.പി.സുരേഷ് കുമാർ, തൃശൂർ കേരള വിഷൻ ചെയർമാൻ പി.എം.നാസർ, സിഒഎ ജില്ലാ എക്സിക്യൂട്ടിവ് അംഗം മോഹനകൃഷ്ണൻ, പി.എം.സുമേഷ്, ജിജോ ജോസഫ്  എന്നിവർ സംസാരിച്ചു.

Leave A Comment