പ്രാദേശികം

ദേശീയപാത കൊരട്ടിക്ക് സമീപം പരുമ്പിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു

ചാലക്കുടി: ദേശീയപാത കൊരട്ടിക്ക് സമീപം പരുമ്പിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു. കാറിനകത്തുണ്ടായിരുന്ന നെടുമ്പാശേരി സ്വദേശിയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ വൈകീട്ട് 5.15ഓടെയായിരുന്നു സംഭവം. 

അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന എകോസ്‌പോര്‍ട്ട് കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് കയറി ചാലക്കുടി ഭാഗത്തേക്കുള്ള ട്രാക്കിലേക്ക് മറിഞ്ഞ് 10മീറ്ററോളം നിരങ്ങിയാണ് നിന്നത്. നാട്ടുകാരെത്തിയാണ് കാറിനകത്തുണ്ടായയാളെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു.

Leave A Comment