അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു
ചാലക്കുടി: സ്‌കൂളിലെ മീറ്റിങില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞ് വീണ് അധ്യാപിക മരിച്ചു. അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബിന്റെ ഭാര്യ രമ്യ(41) ആണ് മരിച്ചത്. കൊരട്ടി എല്‍എഫ് കോണ്‍വെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്.
പ്ലസ്-ടു വിദ്യാര്‍ത്ഥികളുടെ സെന്റോഫ് മീറ്റിങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചൊവ്വ ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 5ന് നെടുമ്പാശേരി അകപറമ്പ് സെന്റ്. ഗര്‍വാസിസ് പ്രൊര്‍ത്താസീസ് പളളിയില്‍ സംസ്‌ക്കരിക്കും. മക്കള്‍: നേഹ, നോറ.
Leave A Comment