ആളൂരിൽ ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ആളൂർ: ആളൂരിൽ സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊടകര മറ്റത്തൂർകുന്ന് ചിറയാലക്കൽ 48 വയസ്സുള്ള രാജേഷ് ആണ് മരിച്ചത്. ലോറിയുടെ അടിയിൽ പെട്ട രാജേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആളൂർ മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. ലോറിയുടെ അടിയിൽ പെട്ട രാജേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.ഇരിഞ്ഞാലക്കുട ഫയർ ഫോഴ്‌സും ആളൂർ പോലീസും നാട്ടുകാരും ചേർന്ന് ക്രൈൻ കൊണ്ട് വന്നാണ് മൃതദേഹം പുറത്ത് എടുത്തത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. ലോറി ഡ്രൈവർ കുമളി സ്വദേശി രതീഷിനെ ആളൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു
Leave A Comment