മലക്കപ്പാറ അമ്പലപ്പാറയിൽ വാഹന അപകടത്തിൽ പോലീസ് ഉദ്യേഗസ്ഥന് ദാരുണാന്ത്യം
അതിരപ്പിള്ളി: ആനമല അന്തർസംസ്ഥാന പാതയിൽ മലക്കപ്പാറ അമ്പലപ്പാറയിൽ വാഹന അപകടത്തിൽ പോലീസ് ഉദ്യേഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിൽസൺ ( 40) ആണ് മരിച്ചത്. സ്വാമി പോക്കറ്റിന് സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.വിത്സൺ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു . വിവരം അറിഞ്ഞെത്തിയ മലക്കപ്പാറ പോലീസ് പരിക്കേറ്റ വിൽസനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി ഡി വൈ എസ് പി പി .എസ്.സിനോജ് ഉൾപ്പെടെയുള്ള വിവിധ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രയിൽ എത്തി. ആശുപത്രി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
Leave A Comment