കെ പി എസ് ടി എ മാള ഉപജില്ല തിരഞ്ഞെടുപ്പ്; പുതിയ ഭാരവാഹികളായി
മാള: കെ പി എസ് ടി എ യുടെ മാള ഉപജില്ല തിരഞ്ഞെടുപ്പ് യോഗം നടന്നു. വിദ്യാർത്ഥികൾക്ക് നൽകാനുള്ള സ്കോളർഷിപ്പ്തുക ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയ്ക്ക് മുൻപ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥാന സെക്രട്ടറി സാജു ജോർജ് ഉദ്ഘാടനം ചെയ്യതു, ഉപജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റാഫി അദ്ധ്യക്ഷനായി, സെക്രട്ടറി സൂരജ് പി എസ്, ആംസൺ എം ആർ, സുരേഷ് കുമാർ ടി എസ്, വർഷ ജോസ് എന്നിവർ സംസാരിച്ചു.
ഉപജില്ലാ ഭാരവാഹികളായി ജെമി ജോസ് (പ്രസിഡന്റ് ) പി എസ് സൂരജ് (സെക്രട്ടറി ) ഷിജി ശങ്കർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
Leave A Comment