പടക്കം തെറിച്ച് വീണ് ഇരുചക്രവാഹനത്തിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു
ചാലക്കുടി: പടക്കം ഇരുചക്രവാഹനത്തിലേക്ക് തെറിച്ച് വീണ് ഇരുചക്രവാഹനത്തിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിയാരം സ്വദേശി മുല്ലേകുടിയില്‍ ശ്രീകാന്ത് ദിവാകരന്‍ (24) ആണ് പരുക്കേറ്റത്. 60 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 5.45 ഓടെയായിരുന്നു അപകടം. യൂണിറ്റില്‍നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക് പുറപ്പെടുന്നതിനായി പൊട്ടിച്ച പടക്കം ബൈക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ ഇറച്ചി വാങ്ങാന്‍ എത്തിയവരില്‍ കൂടെയുണ്ടായിരുന്നയാള്‍ കടയിലേക്ക് കയറിയെങ്കിലും ശ്രീകാന്ത് വഴിയരികില്‍ പാര്‍ക്ക് ചെയ്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് ബൈക്കിലേക്ക് പടക്കം തെറിച്ച് വീണത്. സമീപത്തെ കടക്കും തീപിടിച്ചു.
Leave A Comment