പ്രാദേശികം

മാളയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാള: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാള ആശുപത്രിപ്പടി പയ്യപ്പിള്ളി വീട്ടിൽ പരേതനായ ജോഷിയുടെ മകൻ ജുവൽ(23) ആണ് മരിച്ചത്.

കഴിഞ്ഞ 26 ന് മാള കുളത്തിന് സമീപം ജുവലും സഹോദരൻ ജെവിനും സഞ്ചരിച്ച ബൈക്ക് തെന്നി മറിയുകയായിരുന്നു. റോഡിൽ തല അടിച്ചാണ് അപകടം സംഭവിച്ചത്. ജെവിനും ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിലാണ്. ജുവൽ മാള കാർമ്മൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു.

Leave A Comment