പ്രാദേശികം

മാളയില്‍ കിണറില്‍ വീണ വീട്ടമ്മക്ക് അഗ്നിരക്ഷാസേന രക്ഷകരായി

മാള: കിണറിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പൊയ്യ പുളിപ്പറമ്പ് സ്വദേശിയായ വീട്ടമ്മയെയാണ് മാള അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

വീട്ടുപറമ്പിലെ കിണറ്റിൽ വെള്ളം കോരുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസിയായ യുവാവ് അറിയിച്ചതിനെത്തുടർന്ന് മാള അഗ്നി ശമന രക്ഷാസേന യുവതിയെ കിണറിൽ നിന്നും രക്ഷപ്പെടുത്തി. അഗ്നി രക്ഷാ ശമന ഉദ്യോഗസ്ഥരായ മനോജ്, ജയൻ എന്നിവർ നേതൃത്വം നൽകി.

Leave A Comment