പ്രാദേശികം

കരുവന്നൂര്‍ പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കെണ്ടത്തി

ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കെണ്ടത്തി. അവിട്ടത്തൂര്‍ സ്വദേശിയായ കൂടലി വീട്ടില്‍ 50 വയസ്സുള്ള ഷീബയാണ്  പുഴയില്‍ ചാടിയതായി പറയുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാലത്തിന്റെ കൈവരിയ്ക്ക് മുകളില്‍ നിന്നാണ് പുഴയിലേയ്ക്ക് ചാടിയത്. ചെരുപ്പും ബാഗും മൊബൈല്‍ ഫോണും പാലത്തില്‍ വെച്ച ശേഷമാണ്  ചാടിയത്. ഇരിങ്ങാലക്കുട, ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തിയിരിന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സും സ്‌കൂബാ ടീം ഏറെ നേരം തിരച്ചില്‍ നടത്തിയാണ് 3.30 തോടെ മൃതദേഹം ലഭിച്ചത്.

Leave A Comment