പ്രാദേശികം

ചാലക്കുടിയിൽ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു

 ചാലക്കുടി: ചാലക്കുടി കലാഭവന്‍ മണി സ്മാരക പാര്‍ക്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു.  ഫയര്‍ഫോഴ്‌സ് എത്തി  തീയണച്ചു. മുനിസിപ്പല്‍ ഓഫീസില്‍ ആവശ്യത്തിനെത്തിയ പോട്ട സ്വദേശി മണക്കാട്ട് വീട്ടില്‍ ദിവ്യയുടെ ടാറ്റാ ഇന്‍ഡികോ കാറിനാണ് തീപിടിച്ചത്. 

കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് ദിവ്യ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരെ വിളിക്കാനായി പോയി. ഇതിനിടെ പുക ഉയരുകയും തീ പടരുകയും ചെയ്തു. തീപടരുന്നത് കണ്ട് മുനിസിപ്പല്‍ ഓഫീസിലെ ജീവനക്കാര്‍ സയറന്‍ മുഴക്കി  ഫയര്‍ഫോഴ്‌സില്‍ വിവരമറിക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഇന്ന് രാവിലെ  11.30  ഓടെയായിരുന്നു സംഭവം

Leave A Comment