പ്രാദേശികം

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

ചാലക്കുടി: ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മോതിരക്കണ്ണി സ്വദേശിനി 35 വയസ്സുള്ള റീന മാളിയേക്കൽ ആണ് മരിച്ചത്. പോട്ട ആശ്രമം ജംഗ്ഷനിൽ സർവീസ് റോഡിൽ ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ പിക് അപ്പ് വാന്‍ റീന ഓടിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വെെകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് റീനയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave A Comment