പ്രാദേശികം

മൂക്കുപൊത്തി നടക്കേണ്ടി വരും; മാലിന്യക്കൂമ്പാരമായി മാളയിലെ പൊതു ഇടങ്ങള്‍

മാള: ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം  തള്ളുന്നത്  വ്യാപകമാകുന്നു. പഞ്ചായത്ത് അധികൃതർ ജാഗ്രതയോടെ നടപടിയെടുക്കേണ്ടത് അനിവാര്യമെന്ന് നാട്ടുകാർ. പകർച്ച  വ്യാധികൾ പടർന്ന് പിടിക്കാൻ സാധ്യതയുള്ള ഈ സമയത്ത് ഇത്തരത്തിൽ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി അർഹമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. 

നിരവധി ആളുകൾ വന്നു പോകുന്ന മാള  പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപം പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള  മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്. ടൗണിലും സ്റ്റാൻഡിന് പരിസരത്തുമായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  നിത്യേന നിരവധി ആളുകൾ വന്നു പോകുന്ന ടോയ്‌ലറ്റിന് സമീപം ഇത്തരത്തിൽ മാലിന്യം തള്ളിയത് ആരാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

അതേസമയം, മാള കോട്ടമുറി സബ്‌സ്റ്റേഷൻ റോഡിൽ തള്ളിയിരിക്കുന്നത് വിവാഹ  വീട്ടിലെ  മാലിന്യമാണ്.വലിയ പ്ലാസ്റ്റിക് കവറുകളിൽ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ വേസ്റ്റും ഉൾപ്പെടെയാണ് ഇവിടെ തള്ളിയിരിക്കുന്നത്. സമീപത്ത് പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്  ,മാത്രമല്ല നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജ്,സ്‌കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള റോഡാണ് ഇത്. ബസ് കാത്ത് നിൽപ്പ് കേന്ദ്രവും സമീപത്തുണ്ട്. ഇവയൊന്നും വക വെക്കാതെയാണ് സഹൂഹ്യ വിരുദ്ധരുടെ ദുഷ് പ്രവർത്തി.

കഴിഞ്ഞ ദിവസം മാള പഞ്ചായത്ത് പരിധിയിലെ  അഷ്ടമിച്ചിറയിൽ മാലിന്യം കത്തിച്ചതിന് വ്യാപാരിക്കെതിരെ പഞ്ചായത്ത് അധികൃതർ  പിഴ ചുമത്തിയിരുന്നു.മാള വിഷൻ ഇത് വാർത്തയും നൽകിയിരുന്നു.ഇതേ ആർജ്ജവത്തിൽ മാലിന്യം തള്ളുന്ന വർക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം

Leave A Comment