അന്നമനട കുമ്പിടിയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു
അന്നമനട: അന്നമനട കുമ്പിടിയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. കുമ്പിടി മഠത്തിപ്പറമ്പിൽ 63 വയസുള്ള ബാബുവാണ് മരിച്ചത്.ഇയാളുടെ പിതൃ സഹോദരന്റെ മകന്റെ വീട്ടു പറമ്പിലെ കോഴി ഫാമിലാണ് ബാബുവിനെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മാള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment