കൊടകരയിൽ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു
കൊടകര: കൊടകരയിൽ കിണറ്റിൽ വീണു ഗൃഹനാഥൻ മരിച്ചു. കൊടകര തേശ്ശേരി സ്വദേശി ചെതലൻ വീട്ടിൽ ഇട്ടീരയാണ് മരിച്ചത്. 66 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. പറമ്പിൽ ജാതിക്കായ ശേഖരിക്കാൻ പോയിരുന്ന ഇട്ടീര. പറമ്പിലുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ നിന്നും നാളികേരം എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും ഇട്ടീര തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അപകട വിവരം അറിയുന്നത്. ഉടനെ ചാലക്കുടി ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഇട്ടീരയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടകര പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു .
Leave A Comment