പ്രാദേശികം

കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന മലമ്പാമ്പിനെ പിടികൂടി

പുതുക്കാട്: കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന മലമ്പാമ്പിനെ പിടികൂടി. 12 അടി നീളമുള്ള പാമ്പിനെയും 15 മുട്ടകളുമാണ് കണ്ടെത്തിയത്. സമീപത്തെ ഹോട്ടൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. 

ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ റെസ്ക്യൂ ടീമംഗം രജീഷ് നന്തിപുലം സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്.

Leave A Comment