പ്രാദേശികം

മേലഡൂരിൽ ബസ്സും ഓട്ടോറിക്ഷയുo കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു

അന്നമനട: മേലഡൂരിൽ ബസ്സും ഓട്ടോറിക്ഷയുo കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മേലഡൂർ മൂഴിക്കൽ അപ്പു നായർ(85) ആണ് ഇന്ന് മരിച്ചത്. 

ഓട്ടോറിക്ഷ ഡ്രൈവർ മാള പരനാട്ടുകുന്നു സ്വദേശി അസസ്ഖാൻ അപകട ദിവസം തന്നെ മരിച്ചിരുന്നു. ഈ മേഖലയിൽ അപകടം കൂടുന്നതിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടു അന്നമനട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. വി. വിനോദ് റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയിരിക്കയാണ്.

Leave A Comment