പ്രാദേശികം

കൊടകരയിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി

കൊടകര: കൊടകരയിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ ഒരാൾക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാവിലെ ആറോടെ ഗാന്ധിനഗറിലായിരുന്നു അപകടം. ദേശീയ പാതയിൽ കൂടി ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കാർ ലോറിയിൽ തട്ടിയ ശേഷം സർവീസ് റോഡിലൂടെ വന്ന ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് കടയിലേക്ക് പാഞ്ഞുകയറിയത്. ഈ സമയത്ത് കട തുറക്കാതിരുന്നതും റോഡിൽ ആളില്ലാതിരുന്നതും വലിയ അപകടം ഒഴിവായി. അപകടത്തിൽ കടയുടെ മുൻവശം തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊടകര പോലീസ് സ്ഥലത്തെത്തിയിരുന്നു.

Leave A Comment