മാള ഗുരുതിപ്പാലയില്‍ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
മാള: മാള ഗുരുതിപ്പാല ജംഗ്ഷനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കാരൂർ സ്വദേശി മേൽവീട്ടിൽ ബാലന്‍റെ (64) മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. മാള പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Leave A Comment