കൊടകരയിൽ ബസും കാറും കൂട്ടിയിടിച്ചു
കൊടകര: ദേശീയപാത കൊടകരയിൽ ബസും കാറും കൂട്ടിയിടിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കൊടകര മേൽപ്പാലത്തിന് സമീപം ആയിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുയായിരുന്ന കെ.എസ്.ആർ.ടി സി സൂപ്പർ ഫാസ്റ്റ് ബസ് കാറിനെ മറികടക്കുന്നതിനിടയിൽ കാറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡറിൽ ഇടിച്ച് കയറി. കൊടകര പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment