ചിറങ്ങരയിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
കൊരട്ടി: ദേശീയപാതയിൽ ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണ അന്ത്യം. അങ്കമാലി വേങ്ങൂർ മoത്തി പറമ്പിൽ ഷാജുവിൻ്റെ ഭാര്യ ഷിജി (44) യാണ് മരിച്ചത്. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന മകൻ രാഹുൽ (22) ഗുരതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11.30യോടെയായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന രണ്ട് വാഹനങ്ങളും സിഗ്നൽ കഴിഞ്ഞ് പോകുമ്പോൾ ടോറസ് ലോറി സ്ക്കൂട്ടറിൽ തട്ടി വലിച്ചുകൊണ്ടു പോയതായി പറയുന്നു.റോഡിലേക്ക് തെറിച്ച വീണ ഷിജിയുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരേയും കറുകുറ്റി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷിജിക്ക് മരണം സംഭവിക്കുകയായിരുന്നു. കൊരട്ടി പോലീസും, ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചിറങ്ങര സിഗ്നൽ ജംഗ്ഷൻ സ്ഥിരം അപകടമേഖലയാണ്. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.
Leave A Comment